Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Hazard

Thrissur

അപ​ക​ട​ക്കെ​ണി​യാ​യി മു​ണ്ടൂ​രി​ലെ കു​പ്പി​ക്ക​ഴു​ത്ത്

വീ​ണ്ടും കാ​റ​പ​ക​ടം, ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

മു​ണ്ടൂ​ർ: തൃ​ശൂ​ർ-​കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത​യി​ൽ മു​ണ്ടൂ​ർ മു​ത​ൽ പു​റ്റേ​ക്ക​ര വ​രെ​യു​ള്ള വീ​തി​കു​റ​ഞ്ഞ റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ സ്ഥി​രം കേ​ന്ദ്ര​മാ​കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോടെ മു​ണ്ടൂ​ർ പ​ള്ളി​ക്ക് സ​മീ​പം പാ​ല​ക്കാ​ട്ടു​നി​ന്നു ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും വി​ള​ക്കു​കാ​ലി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ അ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​ള​ക്കു​കാ​ൽ ഒ​ടി​ഞ്ഞു​വീ​ഴു​ക​യും റോ​ഡി​ൽ ഡീ​സ​ലും ഓ​യി​ലും പ​ര​ന്നൊ​ഴു​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തൃ​ശൂ​ർ-​കു​റ്റി​പ്പു​റം റൂ​ട്ടി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ട ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. റോ​ഡി​ലെ എ​ണ്ണ​മ​യം ഫ​യ​ർ​ഫോ​ഴ്സ് വൃ​ത്തി​യാ​ക്കി. അ​പ​ക​ട​ത്തി​ൽ കാറിന്‍റെ മുൻഭാഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഡി​വൈ​ഡ​റാ​ണ് ഇ​വി​ടെ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്ന​ത്. ര​ണ്ടു​വ​രി​പ്പാ​ത​യാ​യി വ​രു​ന്ന റോ​ഡ് മു​ണ്ടൂ​രി​ലെ​ത്തു​മ്പോ​ൾ പെ​ട്ടെ​ന്ന് ഒ​രു വ​രി​യാ​യി ചു​രു​ങ്ങു​ന്ന​തും, റോ​ഡ​രി​കി​ലെ കു​ത്ത​നെ​യു​ള്ള ഉയരവ്യത്യാസവും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

വീ​തി കൂ​ട്ടാ​നാ​യി പൊ​ളി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഡി​വൈ​ഡ​ർ നി​ർ​മാ​ണത്തിലെ അശാസ്്ത്രീയത ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up